കൈ നിറയെ സമ്മാനങ്ങളുമായി ഗ്രാൻഡ് ഹൈപ്പർ 'ഗോൾഡൺ ഡേയ്സ്'

കുവൈറ്റ് : കുവൈറ്റിലെ പ്രമുഖ റിടൈൽ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പർ 'ഗോൾഡൺ ഡേയ്സ്' പ്രൊമോഷൻ കാമ്പയിൻ ആരംഭിച്ചു. സെപ്റ്റംബർ 28 മുതൽ ആരംഭിച്ച സമ്മാന പദ്ധധി നവംബർ 29 വരെ നീണ്ട് നിൽക്കും. ഇതിന്റെ ഭാഗമായുള്ള വിജയികൾക്ക് ഒരു കിലോഗ്രാം വരെ സ്വർണ നാണയങ്ങളും 9 പുതു പുത്തൻ ഐഫോൺ 14 നും സമ്മാനമായി നൽകുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ഒരു കിലോ സ്വർണം 241 വിജയികൾക്കും, ഐഫോൺ 14 ഒൻപത് വിജയികൾക്കുമണ് ലഭിക്കുക. ഈ സമ്മാന പദ്ധധിയിൽ 250 വിജയികൾ ആണ് ഉണ്ടാകുക. ഗ്രാൻഡ് ഹൈപ്പറിന്റെ കുവൈറ്റിലെ ഇരുപത്തി ഒൻപത് ബ്രാഞ്ചുകളിൽ ഏത് ബ്രാഞ്ചിൽ നിന്നും അഞ്ചോ അതിൽ അധികമോ കുവൈറ്റ് ദിനാരിന് പർച്ചേസ് ചെയ്താൽ ഈ സമ്മനപദ്ധധിയിൽ പങ്കെടുക്കാൻ കഴിയും. കഴിഞ്ഞ ജൂലായ് മാസം സമാപിച്ച കാർ പ്രൊമോഷൻ ഗ്രൻഡിന്റെ ഉപഭോക്താക്കൾ ഇരു കയ്യും നീട്ടി സ്വീകരിച്ചതും കൂടി കണക്കിലെടുത്താണ് ഗ്രാൻഡ് ഹൈപ്പർ ഇത്തരത്തിലൊരു സമ്മാനപദ്ധതിയുമായി വീണ്ടും ജനങ്ങൾക്ക് മുന്നിൽ എത്തിയിരിക്കുന്നത് എന്ന് മാനേജ്മെന്റ് പ്രതിനിധികൾ വാർത്താകുറിപ്പിൽ അറിയിച്ചു. ഉപഭോക്താക്കൾക്ക് ഗ്രാൻഡ് ഹൈപ്പറിൽ ഉള്ള വിശ്വാസം ആണ് എല്ലാ വർഷങ്ങളിലും ഇതുപോലെയുള്ള സമ്മനപദ്ധധികൾ നടത്താൻ പ്രചോദനം എന്ന് മാനേജ്മെന്റ് അറിയിച്ചു .

Related Posts