ഗ്രാൻഡ് ഹൈപ്പർ കുവൈറ്റിൽ 25-ആമത് ശാഖ തുറന്നു
കുവൈറ്റ് : ജി സി സി യിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃഖലയായ ഗ്രാൻഡ് ഹൈപ്പർ കുവൈത്തിലെ 25-ആമത് ശാഖ ഷുവൈഖിൽ തുറന്നു. ഇൻഡസ്‌ട്രിയൽ ഏരിയയിൽ പാണ്ട മാളിൽ ഏകദേശം 50,000 ചതുരശ്ര അടി വിസ്തൃതിയിൽ ആണ് പുതിയ ശാഖ ഒരുക്കിയിരിക്കുന്നത് . റിജൻസി ഗ്രൂപ്പ് ചെയർമാൻ ശംസുദ്ദീൻ ബിൻ മുഹിയുദീൻ, മുഖ്യ രക്ഷാധികാരി ഷെയ്ഖ് ദാവൂദ് സൽമാൻ അസ്സബാഹ്, ഗ്രാൻഡ് ഹൈപ്പർ എം.ഡി അൻവർ ആമീൻ ചേലാട്ട്, എക്സിക്യൂട്ടീവ് ഡയറക്ടർ അബൂബക്കർ, കുവൈത്ത് റീജിണൽ ഡയറക്ടർ അയ്യൂബ് കച്ചേരി, ഡയറക്ടർ അബ്ദുൽ ഫത്താഹ്, സി ഇ ഒ മുഹമ്മദ് സുനീർ, റീട്ടയിൽ ഓപറേഷൻസ് ഡയറക്ടർ തഹ്സീർ അലി, സി.ഒ .ഒ റാഹിൽ ബാസിം, അബു ഖാലിദ് സീന മാൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. റീജൻസി ഗ്രൂപ്പിന്റെ 77-ആമത് റീട്ടയിൽ ഔട്ട്ലെറ്റ് ആണിത്. ഉദ്ഘാടനത്തോടനുബന്ധിച്ച് വമ്പന്‍ വിലക്കുറവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടനിലക്കാരില്ലാതെ ഉല്‍പാദന കേന്ദ്രളില്‍നിന്നും നേരിട്ട് ഉപഭോക്താക്കളിലേയ്ക്ക് എത്തിക്കുന്നതിനാലാണ് വിലക്കുറവിൽ നൽകാൻ കഴിയുന്നതെന്ന് മാനേജ്മെൻറ് വ്യക്തമാക്കി.
ഓണ്‍ലൈനായി ബുക്ക് ചെയ്താല്‍ കുവൈറ്റിൽ എവിടെയും സാധനങ്ങള്‍ വീട്ടിലെത്തിച്ചുകൊടുക്കുന്നതിനുള്ള സംവിധാനവും ഗ്രാൻഡ് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മാനേജ്മെൻറ് അറിയിച്ചു. റീജൻസി ഗ്രൂപ്പ് കുവൈറ്റിൽ 2025 ഓടെ 50 സ്റ്റോറുകൾ തുറക്കാൻ പദ്ധതിയിടുന്നതായി റീജൻസി ഗ്രൂപ്പ് എം ഡി ഡോ. അൻവർ അമീൻ പറഞ്ഞു. വ്യവസായ മേഖലയിൽ റീടെയിൽ ഹൈപ്പർ മാർക്കറ്റ് എന്ന വെല്ലുവിളി ഏറ്റെടുക്കുകയാണെന്ന് റീജിണൽ ഡയറക്ടർ അയ്യൂബ് കച്ചേരി പറഞ്ഞു. ഉപഭോക്താക്കൾക്ക് ഏറ്റവും നല്ല സേവനവും വിലക്കുറവും നൽകാനാണ് ശ്രദ്ധിക്കുന്നതെന്നും അവരുടെ പിന്തുണയാണ് കുവൈറ്റിൽ ഗ്രാൻഡ് ഹൈപ്പർ കുറഞ്ഞ കാലയളവിൽ 25 ഔട്ട്ലെറ്റിലേക്ക് വികസിക്കാൻ കാരണമെന്നും മൂന്ന് വർഷം കൊണ്ട് 50 ഔട്ട്ലെറ്റ് എത്തിക്കുകയാണ് ലക്ഷ്യമെന്നും റീജൻസി ഗ്രൂപ്പ് ചെയർമാൻ ശംസുദ്ദീൻ ബിൻ മുഹിയുദീൻ പറഞ്ഞു.