ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് ശൃംഖലയുടെ കുവൈറ്റിലെ 36-ആമത് ശാഖ മൈദാൻ ഹവല്ലിയിൽ പ്രവർത്തനമാരംഭിച്ചു

കുവൈറ്റ് : കുവൈറ്റിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് സാൽമിയ ബ്ലോക്ക് 11-ൽ 36-ആമത് ശാഖ ഗ്രാൻഡ്‌ ഫ്രഷ് ഔട്ട്‌ലെറ്റ് ഉദ്ഘാടനം ചെയ്തു. മൂസ അൽ അബ്ദുർറസാഖ് സ്ട്രീറ്റിലാണ് പുതിയ കേന്ദ്രം സജ്ജീകരിച്ചിട്ടുള്ളത്. ഗ്രാൻഡ് ഹൈപ്പർ കുവൈറ്റ് ചെയർമാൻ ജാസിം ഖമീസ് അൽ ശറാഹ് പുതിയ ഔട്ട് ലെറ്റ് ഉപഭോക്താക്കൾക്കായി തുറന്നു കൊടുത്തു. എക്സിക്യൂട്ടീവ് ഡയറക്ടർ അമാനുള്ള, സി ഇ ഒ മുഹമ്മദ് സുനീർ , ഡി.ആർ. ഓ. തഹ്‌സീർ അലി തുടങ്ങിയവരും വിശിഷ്ടാതിഥികളും മാനേജ്‌മെന്റ് പ്രതിനിധികളും അഭ്യുദയകാംക്ഷികളും ഉത്സവാന്തരീക്ഷത്തിൽ നടന്ന ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു. പഴവർഗ്ഗങ്ങൾ , പച്ചക്കറികൾ, നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഈ സ്റ്റോറിൽ ലഭ്യമാണ്.

grand kuwait 1.jpeg

Related Posts