ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ കുവൈറ്റിലെ 32-ആമത് ഔട്ട്‌ലെറ്റ് കുവൈറ്റ് സിറ്റിയിൽ തുറന്നു
കുവൈറ്റിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് കുവൈറ്റ് സിറ്റിയിലെ മാലിയയിൽ 32-ആമത് ഔട്ട്‌ലെറ്റ് തുറന്നു . ഷെയ്ഖ് ദാവൂദ് സൽമാൻ അൽ സബാഹ് ഉദ്‌ഘാടനം നിർവഹിച്ച ചടങ്ങിൽ ഗ്രാൻഡ് മാനേജിംഗ് ഡയറക്ടർ ഡോ. അൻവർ അമീൻ ചേലാട്ട്, ജമാൽ അൽ ദോസരി, ഖാലിദ് അൽ നഫീസി, ഗ്രാൻഡ് ഹൈപ്പർ റീജിയണൽ ഡയറക്ടർ അയൂബ് കച്ചേരി, സിഇഒ മുഹമ്മദ് സുനീർ DRO തഹ്‌സീർ അലി, COO രാഹിൽ ബാസിം, എക്‌സിക്യൂട്ടീവ് ഡയറക്ടർ അമാനുല്ല, ഇന്തോനേഷ്യൻ എംബസിയിലെ പ്രമുഖർ, മറ്റ് മാനേജ്‌മെന്റ് പ്രതിനിധികൾ, പൗരപ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു .
ഇൻ-ഹൗസ് ബേക്കറിയും ചൂടുള്ള ഭക്ഷണ ഉൽപ്പന്നങ്ങളും സ്റ്റോറിന്റെ സവിശേഷതയാണ്. പലചരക്ക് സാധനങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, മൊബൈൽ ഫോണുകൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ തുടങ്ങി വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ സ്റ്റോറിൽ ലഭ്യമാണ്. ബ്രാൻഡിന്റെ വിപുലീകരണ പദ്ധതിയുടെ ഭാഗമായി കുവൈറ്റിൽ എല്ലായിടത്തും സ്റ്റോർ ഉണ്ടാകണമെന്ന കാഴ്ചപ്പാടുമായാണ് പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് ഗ്രാൻഡ് കുവൈറ്റ് റീജിയണൽ ഡയറക്ടർ അയൂബ് കച്ചേരി പറഞ്ഞു. വളർച്ചയും വിജയവും കൈവരിക്കാൻ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിനെ പ്രാപ്തമാക്കിയ ഉപഭോക്താക്കൾക്കും മുനിസിപ്പൽ അധികൃതർക്കും നന്ദി അറിയിക്കുന്നതായി അദ്ധേഹം പറഞ്ഞു.