ഗ്രാൻഡ് ഹൈപ്പറിന്റെ കുവൈറ്റിലെ 28-ആം ശാഖ ഫർവാനിയയിൽ പ്രവർത്തനം ആരംഭിച്ചു

റീട്ടെയിൽ മേഖലയിൽ റീജൻസി ഗ്രൂപ്പിന്റെ ജി സി സി യിലെ പ്രമുഖ വ്യാപാര ശൃംഖലയായ ഗ്രാൻഡ് ഹൈപ്പറിന്റെ കുവൈറ്റിലെ 28-ആം ശാഖ ഫർവാനിയയിൽ പ്രവർത്തനം ആരംഭിച്ചു . ഫർവാനിയയിലെബ്ലോക്ക് 6ൽ സ്ട്രീറ്റ് 2 ൽ ആണ് പുതിയ ശാഖ തുറന്നത്. ഡോ.ഇബ്രാഹിം ബിൻ സൈദ്, ഗ്രാൻഡ് ഹൈപ്പർ റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരി, സി ഇ ഒ മുഹമ്മദ് സുനീർ. ഡി ആർ ഓ . തെഹ്സീർ അലി, സി ഓ ഓ റാഹിൽ ബസിം. ഡി ജി എം കുബേര റാവു എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ, മാധ്യമ പ്രവർത്തകർ, ഉപഭോക്താക്കൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു .1500 ചതുരശ്രഅടിയിൽ നിത്യോപയോഗ സാധനങ്ങൾ മാത്രം ഉൾകൊള്ളിച്ചു കൊണ്ടാണ് ഗ്രാൻഡ് ഫ്രഷ് ഫർവാനിയയിൽ ജനങ്ങൾക്കായി തുറന്നു കൊടുത്തത് . കുവൈറ്റിലെ ഇരുപത്തി എട്ടാമത്തെയും റീജൻസി ഗ്രൂപ്പിൻറെ എൺപത്തി രണ്ടാമത്തെയും ബ്രാഞ്ച് ആണ് ഫർവാനിയയിൽ ആരംഭിച്ചത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിത്യോപയോഗ സാധനങ്ങൾക്ക് വമ്പിച്ച വിലക്കിഴിവാണ് പ്രഖ്യാപിച്ചിട്ടുള്ളത് . ഇടനിലക്കാരില്ലാതെ ഉത്പാദന കേന്ദ്രങ്ങളിൽ നിന്നും നേരിട്ട് വാങ്ങുന്നതിനാലാണ് പഴം , പച്ചക്കറികൾ തുടങ്ങിയ ഉത്പന്നങ്ങൾ വമ്പിച്ച വിലക്കിഴിവിൽ നൽകാൻ സാധിക്കുന്നത് എന്ന് മാനേജ്മെൻറ് പ്രതിനിധികൾ അറിയിച്ചു.

Related Posts