ഗ്രാൻഡ് ഹൈപ്പറിന്റെ കുവൈറ്റിലെ 35-ആമത് ശാഖ ഫർവാനിയയിൽ പ്രവർത്തനമാരംഭിച്ചു

കുവൈറ്റ് : കുവൈറ്റിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ ഫർവാനിയ ബ്ലോക്ക് 1 ലുള്ള ഗ്രാൻഡ് ഹൈപ്പർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് 1 ഇൽ 122 നമ്പർ സ്ട്രീറ്റിലാണ് പുതിയ കേന്ദ്രം സജ്ജീകരിച്ചിട്ടുള്ളത് . ജാസിം മുഹമ്മദ് ഖമീസ് അൽ ശറഹ്, മാനേജിങ് ഡയറക്ടെർ ഡോ അൻവർ അമീൻ ചേലാട്ട് ഗ്രാൻഡ് ഹൈപ്പർ റീജിയണൽ ഡയറക്ടർ അയൂബ് കച്ചേരി എന്നിവർ ചേർന്ന് പുതിയ ഔട്ട്ലെറ്റ് ഉപഭോക്താക്കൾക്കായി തുറന്നു കൊടുത്തു.

grand kuwait 2.jpg

സിഇഒ മുഹമ്മദ് സുനീർ , ഡി.ആർ. ഓ. തഹ്‌സീർ അലി, മുഹമ്മദ് അസ്‌ലം ചേലാട്ട് മറ്റ് വിശിഷ്ടാതിഥികളും മാനേജ്‌മെന്റ് പ്രതിനിധികളും അഭ്യുദയകാംക്ഷികളും ഉത്സവാന്തരീക്ഷത്തിൽ നടന്ന ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു. ലോകമെമ്പാടുമുള്ള പഴവർഗ്ഗങ്ങൾ , പച്ചക്കറികൾ, മാംസം, സീഫുഡ് എന്നിവയുൾപ്പെടെ നിരവധി പുതിയ ഉൽപ്പന്നങ്ങൾ പുതിയ ഔട്ട്‌ലെറ്റ് വാഗ്ദാനം ചെയ്യുന്നു. ശ്രദ്ധയോടെയും ശുചിത്വത്തോടെയും തയ്യാറാക്കുന്ന ഇൻ-ഹൗസ് ബേക്കറിയും ചൂടുള്ള ഭക്ഷണ ഉൽപ്പന്നങ്ങളും സ്റ്റോറിന്റെ സവിശേഷതയാണ്. പലചരക്ക് സാധനങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, മൊബൈൽ ഫോണുകൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ തുടങ്ങി പ്രവാസികളുടെയും കുവൈറ്റ് പൗരന്മാരുടെയും അഭിരുചികളും ആവശ്യങ്ങളും നിറവേറ്റുന്ന വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ സ്റ്റോറിൽ ലഭ്യമാക്കിയിട്ടുണ്ട്.

grand kuwait 3.jpg

Related Posts