ഗ്രാൻഡ് ഹൈപ്പറിന്റെ കുവൈറ്റിലെ 37- ആം ശാഖ മുർഗാബിൽ പ്രവർത്തനമാരംഭിച്ചു

കുവൈറ്റ് : മിഡിൽ ഈസ്റ്റിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പറിന്റെ കുവൈറ്റിലെ 37-ആം ഔട്ട്ലെറ്റ് മുർഗാബ് അബ്ദുൽ അസീസ് ഹാമദ് അൽ സഖർ സ്ട്രീറ്റിൽ അൽ തുജ്ജാർ ടവറിൽ പ്രവർത്തനം ആരംഭിച്ചു. 21,500ചതുരശ്ര അടി വിസ്തൃതിയിലാണ് പുതിയ ഔട്ട്‌ലെറ്റ് സജ്ജീകരിച്ചിട്ടുള്ളത്. ഷെയ്ഖ് ദാവൂദ് സൽമാൻ അൽ സബാഹ്, ജാസിം മുഹമ്മദ് ഖമിസ് ആൽ ശാറാഹ് എന്നിവർ ചേർന്ന് ഉദ്‌ഘാടനം നിർവഹിച്ചു . വിവിധ കലാ പരിപാടികളോട് കൂടി നടന്ന വർണ്ണാഭമായ ഉദ്ഘാടന ചടങ്ങിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. ഗ്രാൻഡ് ഹൈപ്പർ മാനേജിംഗ് ഡയറക്ടർ അൻവർ അമീൻ ചെലാട്ട് , റീജണൽ ഡയറക്ടർ അയ്യൂബ് കച്ചേരി, സി ഇ ഒ മുഹമ്മദ് സുനീർ, ഡി അർ ഒ തഹ്സീർ അലി , സി ഒ ഒ മുഹമ്മദ് അസ്ലം , അമാനുള്ള കൂടാതെ ഗ്രാൻഡ് ഹൈപ്പർ കുവൈറ്റ് ഉന്നത മാനേജ്‌മെന്റ് , സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു . പ്രവാസികളുടെയും തദ്ദേശീയരുടെയും അഭിരുചികളും ആവശ്യങ്ങളും നിറവേറ്റുന്ന വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ആകർഷകമായ വിലയിൽ ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ രീതിയിൽ പുതിയ ഔട്‍ലെറ്റിൽ ഒരുക്കിയിട്ടുള്ളതായി മാനേജ്‌മെന്റ് വൃത്തങ്ങൾ അറിയിച്ചു.
