പ്രായം, അത് വെറും സംഖ്യയല്ലേ! കാരംസ് ടൂർണമെന്റിൽ സ്വർണ്ണം നേടി മുത്തശ്ശി

പൂനെ: അല്പനേരം ചിരിപ്പിക്കുന്നതും, വളരെ ആഴത്തിൽ ചിന്തിപ്പിക്കുകയും ചെയ്യുന്ന നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കാറുണ്ട്. പ്രായമായവരുടെ നേട്ടങ്ങളെ അഭിനന്ദിച്ച് കൊണ്ടുള്ള വീഡിയോകൾ കൂടുതൽ ശ്രദ്ധ നേടുകയും ചെയ്യുന്നു. ഇത്തരത്തിൽ ആഗ്രഹങ്ങളും, സ്വപ്നങ്ങളും നേടുന്നതിന് പ്രായം തടസ്സമല്ലെന്ന് തെളിയിക്കുകയാണ് ഒരു മുത്തശ്ശി. 83 കാരിയായ ഇവർ കാരംസ് ടൂർണമെന്റിൽ സ്വർണ്ണം നേടിയാണ് താരമായിരിക്കുന്നത്. പൂനെയിൽ നിന്നുള്ള മുത്തശ്ശി, വളരെ പ്രായം കുറഞ്ഞ ഒരു സ്ത്രീയോട് മത്സരിച്ചാണ് സ്വർണ്ണം നേടിയത് എന്നതും ശ്രദ്ധേയം. പൂനെ ഓൾ- മഗർപട്ട സിറ്റി കാരംസ് ടൂർണമെന്റിൽ ഡബിൾസ് വിഭാഗത്തിൽ സ്വർണ്ണവും, സിംഗിൾസ് വിഭാഗത്തിൽ വെങ്കലവും നേടി അഭിമാനമായ മുത്തശ്ശിയുടെ വീഡിയോ ചെറുമകൻ അക്ഷയ് മറാത്തെ ട്വിറ്ററിലൂടെ പങ്കുവെക്കുകയായിരുന്നു. ടൂർണമെന്റിൽ, ചെറുപ്പക്കാരോട് മത്സരിച്ച് ജയിച്ച് സ്വർണ്ണം നേടി പ്രചോദനമായ എന്റെ പ്രിയപ്പെട്ട മുത്തശ്ശി എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോക്ക് നിരവധി പേരാണ് അഭിനന്ദനങ്ങൾ അറിയിച്ചെത്തിയത്.

Related Posts