'ജിന്ന് ' ടീസറിന് മികച്ച പ്രതികരണം; 10 ലക്ഷം കടന്ന് വ്യൂവേഴ്സ്

സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ജിന്ന് എന്ന ചിത്രത്തിൻ്റെ ടീസറിന് മികച്ച പ്രതികരണം. ചുരുങ്ങിയ സമയത്തിനുള്ളിൽ വ്യൂവേഴ്സിൻ്റെ എണ്ണം 10 ലക്ഷം കടന്നു. ടീസറിനെ പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചതിൽ നന്ദിയുണ്ടെന്ന് സിദ്ധാർഥ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

സംവിധായകൻ ഭരതൻ്റെയും കെ പി എ സി ലളിതയുടെയും മകനായ സിദ്ധാർഥ് സംവിധാനം ചെയ്ത നാലാമത്തെ ചിത്രമാണ് ജിന്ന്. നിദ്ര, ചന്ദ്രേട്ടൻ എവിടെയാ, വർണ്യത്തിൽ ആശങ്ക എന്നിവയാണ് നേരത്തേ പുറത്തിറങ്ങിയ ചിത്രങ്ങൾ. സൗബിൻ ഷാഹിർ ആണ് ജിന്നിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

അമ്മയുടെ പതിനാറാം ചരമ ദിനം കഴിഞ്ഞ് ജോലിയിൽ തിരികെ പ്രവേശിച്ചതിനെപ്പറ്റി കഴിഞ്ഞ ദിവസം സിദ്ധാർഥ് ഇൻസ്റ്റഗ്രാമിൽ പ്രസിദ്ധീകരിച്ച കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. സുധീർ വി കെ, മനു വലിയവീട്ടിൽ എന്നിവർ ചേർന്ന് നിർമിക്കുന്ന ജിന്നിൻ്റെ രചന രാജേഷ് ഗോപിനാഥൻ ആണ്. ഗിരീഷ് ഗംഗാധരൻ ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

Related Posts