"ഗ്രീൻ ബീച്ച് ക്ലീൻ ബീച്ച് "പദ്ധതിക്ക് കോതകുളം ബീച്ചിൽ തുടക്കമായി.

വലപ്പാട് : വലപ്പാട് ഗ്രാമ പഞ്ചായത്ത്‌ ഇരുപതാം വാർഡിലാണ് ഗ്രീൻ ബീച്ച് ക്ലീൻ ബീച്ച് പദ്ധതിക്ക് തുടക്കം കുറിച്ചത് .

വാർഡ് മെമ്പർ വൈശാഖ് വേണുഗോപാലിന്റെ നേതൃത്വത്തിലാണ് വാർഡിലെ മുഴുവൻ ബീച്ചുകളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതിയുടെ ഭാഗമായി മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ സഹകരണത്തോടെ ഒന്നര ലക്ഷം രൂപയുടെ ഗ്രാനൈറ്റ് ബഞ്ചുകളും കോതകുളം ബീച്ചിൽ സ്ഥാപിച്ചു.

വലപ്പാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് ഷിനിത ആഷിഖ് പദ്ധതി ഉദ്ഘാടനംചെയ്തു. വാർഡ് മെമ്പർ വൈശാഖ് വേണുഗോപാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ മല്ലിക ദേവൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

പ്രോഗ്രാം കൺവീനർ ശ്രീജിത്ത്‌ കാഞ്ഞിരപ്പറമ്പിൽ, പ്രകാശൻ എറൻ കിഴക്കാത്ത്, സന്തോഷ് പുളിക്കൽ, പ്രവീൺ രാമത്ത്, ഷാജി മോഹൻ, വിവേക് കുന്നത്ത്, ശ്രീജിൽ എ എസ്, സുനീഷ് രവീന്ദ്രൻ, അജീഷ് കോഴിശേരി, നൗഷാദ്, ദിലീപ് പനപറമ്പിൽ എന്നിവർ നേതൃത്വം നൽകി.

പദ്ധതിയുടെ ഭാഗമായി പ്രദേശവാസികളും ജനപ്രതിനിധികളും, ബീച്ച് സന്ദർശകരുമുൾപ്പടെയുള്ള നിരവധി പേർ ബീച്ചിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ ബീച്ചുകളിൽ പ്ലാസ്റ്റിക് മാലിന്യങൾ നിക്ഷേപിക്കുന്നതിനും, നീക്കം ചെയ്യുന്നതിനുമുള്ള സംവിധാനം ഏർപ്പെടുത്തുമെന്ന് മെമ്പർ വൈശാഖ് വേണുഗോപാൽ അറിയിച്ചു.

Related Posts