മഹത്തായ അവയവ ദാന കാമ്പയിനുമായി ഗ്രീൻ ക്രോസ് കുവൈറ്റ്

കുവൈറ്റ് ട്രാൻസ്പ്ലാൻറ് സൊസൈറ്റിയുമായി സഹകരിച്ച് ഫാ. ഡേവിസ് ചിറമേലിന്റെ നേതൃത്വത്തിൽ ആണ് ആറുമാസം നീണ്ടു നിൽക്കുന്ന കാമ്പയിൻ നടക്കുക

കുവൈറ്റ് ട്രാൻസ്പ്ലാൻറ് സൊസൈറ്റിയുമായി സഹകരിച്ച് ആറുമാസം നീണ്ടു നിൽക്കുന്ന മെഗാ ഓർഗൻ ഡോണേഷൻ കാമ്പയിന് തുടക്കം കുറിച്ചതായി ഗ്രീൻ ക്രോസ് കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു. അവയവ ദാന രംഗത്ത് ഒരു പുതിയ വിപ്ലവത്തിന് തുടക്കം കുറിക്കുകയാണെന്ന് കാമ്പയിനു വേണ്ടി കുവൈറ്റിലെത്തിയ ഫാ. ഡേവിസ് ചിറമേൽ പറഞ്ഞു. പ്രവാസികൾക്ക് തങ്ങൾക്ക് വരുമാനം നൽകുന്ന ഈ രാജ്യത്തിന് നൽകാവുന്ന ഏറ്റവും നല്ല സമ്മാനമാണ് അവയവ ദാനം. ജിസിസി രാജ്യങ്ങൾക്കിടയിൽ നിലവിൽ രണ്ടാം സ്ഥാനത്തുള്ള കുവൈത്തിനെ ഒന്നാം സ്ഥാനത്തെത്തിക്കുക എന്നതാണ് കാമ്പയിൻ ലക്ഷ്യമിടുന്നതെന്ന് കുവൈറ്റ് ട്രാൻസ്പ്ലാൻറ് സൊസൈറ്റി ചെയർമാൻ ഡോ. മുസ്തഫ മൂസവി പറഞ്ഞു. കുവൈറ്റിൽ ഇതു സംമ്പന്ധിച്ചു നടക്കുന്ന പ്രവർത്തനങ്ങൾ വളരെ സുതാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി .മലയാളി സമൂഹത്തിൽ നിന്നും തുടങ്ങി അടുത്ത ഘട്ടത്തിൽ മുഴുവൻ ഇന്ത്യക്കാർക്കിടയിലും അവയവ ദാന ബോധവൽക്കരണംനടത്തും ഇതിനായി വിവിധ മേഖലകളിൽ ഉള്ളവർക്കായി നിരവധി ബോധവൽക്കരണ പരിപാടികൾ ആണ് ആസൂത്രണം ചെയ്തിരിക്കുന്നത് . ഫാ. ഡേവിസ് ചിറമേൽ അദ്ധ്യക്ഷനായ കോർ കമ്മിറ്റിയുടെ ചീഫ് കോഡിനേറ്റർ ഹബീബുല്ല മുറ്റിച്ചൂർ ആണ്. രാജൻ തോട്ടത്തിൽ, എൻ എസ് ജയൻ, ജെ. സജി, ബാബുജി ബത്തേരി, സുരേഷ് കെ.പി., ടോം ജോർജ്, ഖലിൽ റഹ്മാൻ, വിജേഷ്, എൽദോ, ആഷിഷ് എന്നിവരാണ് കോർ കമ്മിറ്റി അംഗങ്ങൾ.

Related Posts