ഗ്രിഗറിയുടെ മുട്ടത്തൊപ്പി ഗിന്നസ് ബുക്കിൽ

735 മുട്ടകൾ കൊണ്ട് ഡിസൈൻ ചെയ്ത പടുകൂറ്റൻ തൊപ്പിവെച്ച് നടക്കാൻ കഴിയുമോ? കഴിയും എന്നു തെളിയിച്ചിരിക്കുകയാണ് ആഫ്രിക്കക്കാരൻ ഗ്രിഗറി.

ഉത്സവപ്പറമ്പിൽ ആനയെ അണിയിക്കുന്ന തരത്തിൽ നെറ്റിപ്പട്ടം കണക്കെയുള്ള പടുകൂറ്റൻ മുട്ടത്തൊപ്പി ധരിച്ച് നടന്ന ഗ്രിഗറി ഡ സിൽവ എന്ന ബെനിൻകാരൻ കയറിപ്പോയത് ഗിന്നസ് ബുക്കിലേക്കാണ്.

വടക്കൻ ആഫ്രിക്കൻ രാജ്യമായ ബെനിൻ ആണ് ഗ്രിഗറിയുടെ സ്വദേശം. 3 ദിവസം എടുത്താണ് മുട്ടത്തൊപ്പി ഡിസൈൻ ചെയ്തതെന്ന് ഗ്രിഗറി പറയുന്നു.

'മുട്ടമനുഷ്യൻ' അഥവാ 'എഗ്മാൻ' എന്ന് അറിയപ്പെടുന്ന ഗ്രിഗറിയുടെ പുതിയ പരീക്ഷണമാണ് ഗിന്നസ് ബുക്കിൽ ഇടം പിടിച്ചത്. നേരത്തേയും ഗ്രിഗറിയുടെ മുട്ടത്തൊപ്പികൾ വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. ഒറ്റ തൊപ്പിയിൽ ഏറ്റവുമധികം മുട്ടകൾ (മോസ്റ്റ് എഗ്സ് കാരീഡ് ഇൻ എ സിംഗിൾ ഹാറ്റ്) ഡിസൈൻ ചെയ്തതിനാണ് പുരസ്കാരമെന്ന് ഗിന്നസ് വേൾഡ് റെക്കോഡ്സിൻ്റെ ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.

Related Posts