ഗ്രോ ബാഗിൽ കഞ്ചാവ് കൃഷി; അട്ടപ്പാടിയിൽ യുവാവ് അറസ്റ്റിൽ
അട്ടപ്പാടി: അട്ടപ്പാടി ഭൂതവഴിയിൽ ഗ്രോ ബാഗിൽ കഞ്ചാവ് കൃഷി ചെയ്യുകയായിരുന്ന യുവാവിനെ എക്സൈസ് പിടികൂടി. ഭൂതുവഴി സ്വദേശി രാധാകൃഷ്ണനാണ് അറസ്റ്റിലായത്. അഞ്ച് മാസം പഴക്കമുള്ളതും വീട്ടുവളപ്പിൽ കൃഷി ചെയ്തിരുന്നതുമായ 20 കഞ്ചാവ് ചെടികളാണ് പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്‍റ് ആൻഡ് നാർക്കോട്ടിക് സ്പെഷ്യൽ ടീം പിടികൂടിയത്.