സ്വവർഗ വിവാഹം നിരോധിച്ച് ഗ്വാട്ടിമാല

സ്വവർഗ വിവാഹങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി മധ്യ അമേരിക്കൻ രാജ്യമായ ഗ്വാട്ടിമാല. സ്വവർഗ വിവാഹം തടയുന്ന നിയമത്തിന് അനുകൂലമായി കോൺഗ്രസ് വോട്ട് ചെയ്തു.

വിദ്യാലയങ്ങളിൽ ലൈംഗിക വൈവിധ്യം പഠിപ്പിക്കുന്നതിനും നിരോധനം കൊണ്ടുവന്നിട്ടുണ്ട്. ഗർഭച്ഛിദ്രത്തിന് ശ്രമിക്കുന്ന സ്ത്രീകൾക്കുള്ള ജയിൽ ശിക്ഷ വർധിപ്പിക്കാനും കോൺഗ്രസ് തീരുമാനിച്ചു. ജീവൻ അപകടത്തിലാകുന്ന സാഹചര്യങ്ങളിലൊഴികെ ഗർഭച്ഛിദ്രം നിരോധിച്ചിട്ടുണ്ട്.

ഗ്വാട്ടിമാലയൻ പ്രസിഡണ്ട് അലജാന്ദ്രോ ജിയാമത്തേയ് ഒപ്പുവെയ്ക്കുന്നതോടെ നിയമം പ്രാബല്യത്തിൽ വരും.

Related Posts