ഗസ്റ്റ് ലക്ചര്‍ ഒഴിവ്.

കുന്നംകുളം ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ 2021-22 അധ്യായനവര്‍ഷത്തിലേക്ക് ഗസ്റ്റ് ലക്ചറര്‍മാരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഗസ്റ്റ് ലക്ചറര്‍ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ 1 ഒഴിവും ഗസ്റ്റ് ലക്ചറര്‍ ഇന്‍ ടൂള്‍ ആന്റ് ഡൈ വിഭാഗത്തില്‍ 2 ഒഴിവുകളുമാണുള്ളത്. ഗസ്റ്റ് ലക്ചറര്‍ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തിലേക്ക് മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബി ടെക് ബിരുദവും ഗസ്റ്റ് ലക്ചറര്‍ ഇന്‍ ടൂള്‍ ആന്റ് ഡൈ എഞ്ചിനീയറിങ് വിഭാഗത്തില്‍ പ്രൊഡക്ഷന്‍ എഞ്ചിനിയറിങ്ങില്‍ ബി ടെക് ബിരുദവും വേണം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിനായി ആഗസ്റ്റ് 17 ന് രാവിലെ 10 മണിക്ക് കൊവിഡ് മാനദണ്ഡങ്ങളനുസരിച്ച് ഹാജരാകേണ്ടതാണ്. കൊവിഡിന്റെ അടിയന്തര സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ അഭിമുഖ തീയതി മാറ്റിവയ്ക്കുന്നതാണെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ അറിയിച്ചു.