കോട്ടയത്ത് മണ്ണിടിച്ചിലിൽപ്പെട്ട അതിഥി തൊഴിലാളിയെ രക്ഷപെടുത്തി
കോട്ടയം: മറിയപ്പള്ളിയില്‍ മണ്ണിടിച്ചിലിൽ പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തി. ബംഗാൾ സ്വദേശിയായ സുശാന്തിനെ ആണ് രക്ഷപ്പെടുത്തിയത്. കഴുത്തറ്റം മണ്ണ് മൂടിയ നിലയിലായിരുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിലുണ്ടായത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. രാവിലെ 9 മണിയോടെയായിരുന്നു സംഭവം. മടത്തുകാവൂര്‍ ക്ഷേത്രത്തിനടുത്ത് സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് സംഭവമുണ്ടായത്. രണ്ട് ഇതരസംസ്ഥാന തൊഴിലാളികളും രണ്ട് മലയാളികളുമാണ് ജോലി ചെയ്തിരുന്നത്.