കൊറോണ സാഹചര്യത്തെ മറികടക്കാൻ മാർഗ്ഗനിർദ്ദേശങ്ങളുമായി വാഴപ്പുള്ളി ശ്രീ രാജ രാജേശ്വരി ക്ഷേത്ര ഭരണ സമിതി.
എടമുട്ടം: കൊറോണ സാഹചര്യത്തെ തുടർന്ന് രക്ഷിതാക്കളിലും കുട്ടികളിലും ഉണ്ടായ മാനസിക സമ്മർദ്ദം ഒഴിവാക്കി സന്തോഷകരമായ ജീവിതം നയിക്കുന്നതിന് കഴിമ്പ്രം വാഴപ്പുള്ളി ശ്രീ രാജ രാജേശ്വരി ക്ഷേത്ര ഭരണ സമിതി ഇരുപത്തിയഞ്ച് മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങിയ നോട്ടീസ് പുറത്തിറക്കി.
ക്ഷേത്രം പ്രസിഡണ്ട് വി ആർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് നോട്ടീസ് പ്രകാശനം ചെയ്തു. ക്ഷേത്രം ഭാരവാഹികളായ വി യു ഉണ്ണികൃഷ്ണൻ, വി കെ ഹരിദാസ്, വി കെ ശശിധരൻ എന്നിവർ നേതൃത്വം നൽകി.