അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിൽ യുഎഇയിലെ മാലാഖമാർക്ക് ഗിന്നസ് റെക്കോഡ്

അബുദാബി: അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിൽ, യുഎഇയിലെ വിപിഎസ് ഹെല്‍ത്ത്‌കെയര്‍ കൊവിഡ് 19 മുന്നണിപോരാളികളെ ആദരിക്കാനൊരുക്കിയ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയിലെ വേദി സാക്ഷിയായത് രണ്ടു ഗിന്നസ് റെക്കോര്‍ഡുകള്‍ക്ക്. 1600 നഴ്‌സുമാര്‍ പങ്കെടുത്ത വേദിയില്‍ എത്തിയവരെല്ലാം യൂണിഫോമില്‍ ഇതാണ് ആദ്യ റെക്കോര്‍ഡ്. നഴ്‌സിങ് ആദര്‍ശങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന ഫ്‌ലോറന്‍സ് നൈറ്റിംഗള്‍ പ്രതിജ്ഞ വേദിയില്‍ മുഴങ്ങി, കൂടുതല്‍ ആളുകള്‍ ചേര്‍ന്നെടുത്ത പ്രതിജ്ഞയെന്നതാണ് രണ്ടാമത്തെ റെക്കോര്‍ഡ്. ഗിന്നസ് ഉദ്യോഗസ്ഥരും സ്വതന്ത്ര നിരീക്ഷകരും ഈ ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയായി. ഈ ഒത്തുചേരലിനെ റെക്കോര്‍ഡായി പ്രഖ്യാപിച്ചത് ഗിന്നസ് പ്രതിനിധി കന്‍സി എല്‍ ഡെഫ്‌റാവിയാണ്.

വിപിഎസ് ഹെല്‍ത്ത്‌കെയറന്റെ അബുദാബി, അല്‍ഐന്‍, ഷാര്‍ജ, ദുബായ് എന്നിവടങ്ങളിലെ നഴ്‌സുമാരാണ് യൂണിഫോമില്‍ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ ഒത്തുകൂടിയത്. നഴ്‌സുമാര്‍ ലോകത്തിന് നല്‍കുന്ന അമൂല്യമായ സംഭാവനകള്‍ക്കുള്ള ആദരമാണിതെന്ന് വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ബിസിനസ് ഡെവലപ്‌മെന്റ് പ്രസിഡണ്ട് ഒമ്രാന്‍ അല്‍ ഖൂരി പറഞ്ഞു. കയ്യടിച്ചും ആര്‍പ്പുവിളിച്ചുമാണ് നഴ്‌സുമാര്‍ പ്രഖ്യപനത്തെ വരവേറ്റത്.