ഗുജറാത്ത് തിരഞ്ഞെടുപ്പ്; ആദ്യ സൂചനകളിൽ ബിജെപി മുന്നിൽ

ഗുജറാത്ത്: ഗുജറാത്തിൽ 182 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ആദ്യ സൂചനകൾ പുറത്ത് വരുമ്പോൾ ബിജെപി മുന്നിൽ. ബിജെപി 110 സീറ്റിലും കോൺഗ്രസ് 25 സീറ്റിലും എഎപി 3 ലീഡ് ചെയ്യുന്നു. ബിജെപിയെയും പ്രതിപക്ഷമായ കോൺഗ്രസിനെയും വെല്ലുവിളിച്ച് ആം ആദ്മി പാർട്ടിയും (എഎപി) ഇത്തവണ രംഗത്തുണ്ട്. 92 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. ഗുജറാത്തിൽ ബിജെപി ഏഴാം തവണയും വൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോൾ ഫലം.

Related Posts