ഗുജറാത്തിൽ ഭൂപേന്ദ്ര പട്ടേൽ മുഖ്യമന്ത്രി ആയേക്കും .

ഗുജറാത്തിൽ ഭൂപേന്ദ്ര പട്ടേൽ മുഖ്യമന്ത്രിയാകാൻ സാധ്യത തെളിഞ്ഞു . ഉന്നത ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള മാധ്യമറിപ്പോർട്ടുകൾ ആണ് ഈ സൂചന നൽകുന്നത് . പുതിയ മുഖ്യമന്ത്രി നാളെ തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത് .

അപ്രതീക്ഷിതമായുള്ള വിജയ് രൂപാണിയുടെ രാജിക്കു ശേഷം ആരാകും മുഖ്യമന്ത്രി എന്നുള്ള ആകാംഷക്ക് വിരാമമായി . അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേന്ദ്രനേതൃത്വം വിജയ് രൂപാണിയുടെ രാജി ആവശ്യപ്പെട്ടത്. കൊവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ചയും ഭരണവിരുദ്ധ വികാരവുമാണ് വിജയ് രൂപാണിയുടെ രാജിയിലേക്ക് നയിച്ച കാരണങ്ങള്‍. ഉപമുഖ്യമന്ത്രിയും മോദിയുടെ വിശ്വസ്തനുമായ നിതിന്‍ പട്ടേല്‍, കേന്ദ്രമന്ത്രി മാന്‍സുഖ് മാണ്ഡവ്യ എന്നിവരുടെ പേരുകളാണ് പുതിയ മുഖ്യമന്ത്രിയുടെ സ്ഥാനത്തേക്ക് പ്രധാനമായി ഉയര്‍ന്നുവന്ന മറ്റ് രണ്ട് പേരുകള്‍.

Related Posts