ഇന്ത്യയിൽ നിന്ന് യു എ യിലേക്ക് ജൂലൈ 31 വരെ വിമാന സർവീസ് ഉണ്ടാവില്ല; ഇത്തിഹാദ്​ എയർവേയ്സ്​.

ദുബായ്:

ഇന്ത്യ, പാകിസ്​താൻ, ബംഗ്ലാദേശ്​ എന്നിവിടങ്ങളിൽ നിന്ന്​ ജൂലൈ 31വരെ വിമാനമില്ലെന്ന്​ ഇത്തിഹാദ്​ എയർവേയ്സ്​ അറിയിച്ചു. യാത്രക്കാരുടെ സംശയങ്ങൾക്കുള്ള മറുപടിയായാണ്​ ഇക്കാര്യം അറിയിച്ചത്​. നേരത്തെ, എമിറേറ്റ്​സ്​, എയർ ഇന്ത്യ അടക്കമുള്ള
വിമാനങ്ങൾ ജൂലൈ 21 വരെ സർവീസുണ്ടാവില്ല എന്നായിരുന്നു അറിയിച്ചിരുന്നത്​. പെരുന്നാളിന്​ ശേഷം യാത്രാവിലക്ക്​ നീക്കുമെന്നായിരുന്നു പ്രവാസികളുടെ പ്രതീക്ഷ.

Related Posts