ചെന്ത്രാപ്പിന്നി എസ് എൻ വിദ്യാഭവൻ ഹയർ സെക്കണ്ടറി സ്കൂൾ ഗുരു ജയന്തി ആഘോഷം സംഘടിപ്പിച്ചു .

ചെന്ത്രാപ്പിന്നി എസ് എൻ വിദ്യാഭവൻ ഹയർ സെക്കണ്ടറി സ്കൂൾ ഗുരു ജയന്തി ആഘോഷം സംഘടിപ്പിച്ചു .

ചെന്ത്രാപ്പിന്നി എസ് എൻ വിദ്യാഭവൻ ഹയർ സെക്കണ്ടറി സ്കൂൾ ശ്രീ നാരായണ ഗുരു ജയന്തി സമുചിതമായി ആഘോഷിച്ചു.

ഗുരുമന്ദിരത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള പഞ്ചലോഹ വിഗ്രഹത്തിൽ പുഷ്പാഞ്ജലി അർപ്പിച്ച് ഗുരുപൂജ നടന്നു. ഗുരുദേവ കീർത്തനങ്ങളും പ്രാർത്ഥനകളും നിറഞ്ഞ ചടങ്ങിൽ എസ് എൻ ഇ ആൻഡ് സി ട്രസറ്റ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ തഷ്ണാത്ത് പീത പതാക ഉയർത്തി.

ജനറൽ സെക്രട്ടറി പ്രദീപ് മാണിയത്ത്, വിജയ രാഘവൻ, രാജീവ് തഷ്ണാത്ത്, ബാബു പൊറ്റേക്കാട്ട്, സുദീപ് മാസ്റ്റർ, യാമിനി ദിലീപ് തുടങ്ങിയവർ നേതൃത്വം നൽകി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എസ് എൻ വി ബി ജീവനക്കാർ പങ്കെടുത്തു. തുടർന്ന് എല്ലാവർക്കും പ്രസാദവും മധുര വും നൽകി.

Related Posts