ഗുരുവായൂർ അഗതി ക്യാമ്പുകളിലെ അന്തേവാസികൾക്ക് കൊവിഡ് വാക്സിൻ നൽകി.

ഗുരുവായൂർ:

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ഡൗൺ കാലത്ത് ഗുരുവായൂർ നഗരസഭ ആരംഭിച്ച അഗതി ക്യാമ്പിലെ അന്തേവാസികൾക്ക് കൊവിഡ് വാക്സിൻ നൽകി. ജില്ലാ കലക്ടർ എസ് ഷാനവാസ്, ജില്ലാ മെഡിക്കൽ ഓഫീസർ റീന എന്നിവരുടെ പ്രത്യേക അനുമതി നേടിയാണ് നഗരസഭ അഗതികൾക്കുള്ള വാക്സിൻ സൗകര്യം ഒരുക്കിയത്.

മെയ് മാസം 8 മുതൽ ആരംഭിച്ച ക്യാമ്പിൽ 200 ലധികം പേർ ഉണ്ടായിരുന്നു. ഇതിൽ സ്വന്തം വസതിയിലേക്ക് മടങ്ങിവർ ഒഴികെ ബാക്കി 153 പേർക്കാണ് നിലവിൽ വാക്സിൻ നൽകുന്നത്. ഇവർക്കുള്ള ഭക്ഷണം, ആരോഗ്യപരിപാലനം, വസ്ത്രങ്ങൾ എന്നിവയ്ക്ക് വേണ്ട ഇടപെടലുകളും നഗരസഭ തന്നെയാണ് നിർവഹിക്കുന്നത്.

നഗരസഭ വൈസ് ചെയർപേഴ്സൺ എം പി അനീഷ്മ, സ്റ്റാൻഡിംങ് കമ്മിറ്റി അധ്യക്ഷരായ എ എസ് മനോജ്, ഷൈലജ സുധൻ, ഹെൽത്ത് സൂപ്പർ വൈസർ ഇൻ ചാർജ്ജ് പി പി മോഹനൻ, ഹെൽത്ത് ഇൻസ്പെക്ടർ സി കെ രജിത് കുമാർ, ഡോക്ടർമാരായ സബ്നം കെബീർ, സിതാര അപ്പുക്കുട്ടൻ എന്നിവർ വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Related Posts