കൊവിഡ് വ്യാപനം അതിരൂക്ഷമായിട്ടും ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്‍റർ ജനത്തിന് ഉപകരിക്കുന്നില്ല.
ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്‍റർ ഉപയോഗശൂന്യമാകുന്നു.
തൃശൂര്‍:
ഈ കൊവിഡ് കാലത്തും രോഗികളില്ലാത്ത അപൂർവം ആശുപത്രികളിൽ ഒന്നായി ഗുരുവായൂർ മെഡിക്കൽ സെന്‍റർ. കൊവിഡ് വ്യാപനം അതിരൂക്ഷമായ ഗുരുവായൂരിൽ, ജനം ചികിത്സയ്ക്കായി പരക്കം പായുമ്പോഴും ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്‍റർ ജനത്തിന് ഉപകരിക്കുന്നില്ല. ചികിത്സയ്ക്കായി രോഗികൾ ഇവിടെ എത്താതെയല്ല മറിച്ച് എത്തുന്ന രോഗികൾക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നാണ് പരാതി. ക്ഷേത്രത്തിൽ ഭക്തജനങ്ങൾ എത്തുന്ന അവസരങ്ങളിൽ ചികിത്സക്ക് ആളുകൾ എത്താറുണ്ട്. എന്നാൽ ഇപ്പോൾ വിരലിലെണ്ണാവുന്നവർ മാത്രമായി. എക്സ്-റേ യൂണിറ്റ്, ഓപ്പറേഷൻ തീയറ്റർ തുടങ്ങിയവയെല്ലാം ഉപയോഗ ശൂന്യമായി. മാറിവരുന്ന ദേവസ്വം ഭരണാധികാരികൾ ആശുപത്രി വികസനത്തിനായി വാഗ്ദാനങ്ങൾ നൽകുമെങ്കിലും ഒന്നും ഫലവത്താകാറില്ല. കൊവിഡ് രൂക്ഷമായ ഈ സാഹചര്യത്തിൽ മറ്റേതെങ്കിലും രോഗങ്ങൾക്ക് ചികിത്സയ്ക്കായി ഇവിടെ എത്തിയാലും ഫലമില്ലെന്നും ആക്ഷേപമുണ്ട്.