സ്വന്തമായി നിർമിച്ച പോലീസ് ജീപ്പ് സ്റ്റേഷനിലേക്ക് സമ്മാനിച്ച് നിധിൻ

പെരിങ്ങോട്ടുകര : താന്ന്യം ഗ്രാമ പഞ്ചായത്തിൽ അഞ്ചാം വാർഡിൽ താമസിക്കുന്ന പെരിങ്ങോട്ടുകര ഹയർ സെക്കൻ്ററി പ്ലസ് വൺ വിദ്യാർത്ഥിയും പോത്തിക്കര പ്രദീപ്, സിധി എന്നിവരുടെ മകനുമായ നിധിനാണ് സ്വയം നിർമ്മിച്ച പോലീസ് ജീപ്പ് അന്തിക്കാട്‌ സ്റ്റേഷനിലേക്ക് നൽകിയത്. കോവിഡ് കാലത്തെ ലോക്ക് ഡൗണിൽ മൾട്ടിവുഡിൽ ലോറി, ബസ്, ഓട്ടോറിക്ഷ, ജീപ്പ്, ആംബുലൻസ് ,ബോട്ട് എന്നീ ഇരുപതോളം കളിപ്പാട്ട വണ്ടികൾ നിധിൻനിർമ്മിച്ചു. ഒരു ദിവസം കൊണ്ട് ഒരു വണ്ടി നിർമ്മിക്കാൻ സാധിക്കുമെന്നാണ് നിധിൻ പറയുന്നത് പോലീസ് ജീപ്പ് അന്തിക്കാട് സർക്കിൾ ഇൻസ്പെക്ടർ പ്രശാന്ത് ക്ലിന്റ് പ്രിൻസിപ്പൾ സബ്ബ് ഇൻസ്പെക്ടർ റെനീഷ് കെ എച്ച് എന്നിവർക്ക് അന്തിക്കാട് പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ വെച്ച് നിധിൻ കൈമാറി ഗ്രാമപഞ്ചായത്ത് മെമ്പർ ആന്റോ തൊറയൻ്റെ നേതൃത്വത്തിലായിരുന്നു കൈമാറൽ ചടങ്ങു. പഴയ കാലത്തെ ഓർമ്മിപ്പിക്കുന്ന ലോറി, കെ എസ് ആർ ടി സി ബസ്, പ്രൈവറ്റ് ബസ്, തടി കയറ്റുന്ന ലോറി എന്നിവ വളരെ മികവുള്ളതാക്കി നിർമ്മിച്ചിരിക്കുകയാണ് നിധിൻ. കഷ്ടപാടുകളും ദുരിതങ്ങളും ഉണ്ടെങ്കിലും മാതാപിതാക്കളും, ചേട്ടൻ നവീൻ, അമ്മൂമ്മ അമ്മിണി,അയൽപ്പക്കക്കാർ എന്നിവരാണ് നിർമ്മാണത്തിന് വേണ്ട സൗകര്യങ്ങൾ ഒരുക്കി നൽകുന്നതെന്നും നിധിൻ പറഞ്ഞു . ഓടുന്ന ട്രെയിൻ ഉണ്ടാക്കുന്നതാണ് അടുത്ത ആഗ്രഹം എന്നും നിലവിൽ ഡി വൈ എസ് പിക്ക് നൽകാൻ ബൊലേറോ ജീപ്പ് നിർമ്മാണത്തിലാണ് നിധിൻ. ചിത്രരചനയിലും, ബോട്ടിൽ ആർട്ടിലും കഴിവ് തെളിയിച്ച് മുന്നേറുകയാണ് മറ്റുള്ള വിദ്യാർത്ഥികളിൽ നിന്നും വ്യത്യസ്ഥനായ ഈ കൊച്ചു കൂട്ടുകാരൻ

Related Posts