ഹാപ്പി ബർത്ഡേ കൺമണി, തങ്കമേ, എല്ലാമേ; നയൻസിൻ്റെ പിറന്നാളിന് വിക്കിയുടെ പ്രണയസല്ലാപം
തെന്നിന്ത്യൻ സിനിമാ ലോകത്തെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ പിറന്നാൾ ദിനത്തിൽ പ്രണയം തുളുമ്പുന്ന ആശംസാ സന്ദേശവുമായി ജീവിത പങ്കാളി വിഘ്നേഷ് ശിവൻ. ഇൻസ്റ്റഗ്രാം കുറിപ്പിലാണ് പ്രണയം പൊഴിക്കുന്ന ഹൃദയസ്പർശിയായ വാക്കുകളോടെ വിഘ്നേഷ് തൻ്റെ ജീവിതസഖിക്ക് മനോഹരമായ ജന്മദിനം ആശംസിക്കുന്നത്.
ഹാപ്പി ബർത്ഡേ കൺമണി, തങ്കമേ, എൻ എല്ലാമേ എന്ന വാക്കുകളോടെയുള്ള കുറിപ്പ് താരത്തിൻ്റെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. നിന്നോടൊപ്പമുള്ള എൻ്റെ ജീവിതം മുഴുവൻ സ്നേഹവും പ്രണയവും കൊണ്ട് നിറഞ്ഞതാണ്.
ഈ സൗന്ദര്യം എന്നന്നേക്കും നിലനിൽക്കാൻ ദൈവം അനുഗ്രഹിക്കട്ടേ എന്ന് ആശംസിച്ചു കൊണ്ടാണ് തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രശസ്ത സംവിധായകൻ കൂടിയായ വിഘ്നേഷിൻ്റെ സന്ദേശം അവസാനിക്കുന്നത്.