ഐ ഇ എസ് എൻജിനീയറിംങ് കോളേജ് വിദ്യാർത്ഥികൾ നിർമ്മിച്ച എൽഇഡി ബൾബുകളുടെ വിതരണോദ്ഘാടനം നടന്നു

തൃശൂർ: ഐ ഇ എസ് എൻജിനീയറിംങ് കോളേജിലെ വിദ്യാർത്ഥികൾ നിർമ്മിച്ച എൽഇഡി ബൾബുകളുടെ വിതരണോദ്ഘാടനം ജില്ലാ കലക്ടർ ഹരിത വി കുമാർ നിർവഹിച്ചു. യങ് ഇന്ത്യൻ സയന്റിസ്റ്റിറ്റ് മാനേജിങ് ഡയറക്ടർ പ്രശോഭ് ചന്ദ്രന് ആദ്യ എൽഇഡി ബൾബുകൾ വിതരണം ചെയ്തു. പ്രകൃതി സംരക്ഷണ രീതിയിൽ നിർമ്മിച്ച ഇലക്ട്രിക് സൈക്കിളിന്റെ പ്രവർത്തന രീതി ഇലക്ട്രിക്കൽ വിഭാഗം മേധാവി ഡോ.ജോൺ ചെമ്പൂക്കാവ് ചടങ്ങിൽ അവതരിപ്പിച്ചു. ഐ ഇ എസ് അക്കാദമി ചെയർമാൻ കെ പി മുഹമ്മദ് അലി, പ്രിൻസിപ്പാൾ എസ് ബ്രില്ലി സംഗീത, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

Related Posts