അബുദാബിയിൽ ഹാരി പോട്ടർ തീം പാർക്ക് തുറക്കുന്നു
അബുദാബി: വാർണർ ബ്രോസ് വേൾഡ് അബുദാബിയിൽ ഹാരി പോട്ടർ തീം പാർക്ക് തുറക്കുന്നു. 'ദ് വിസാർഡിങ് വേൾഡ് ഓഫ് ഹാരി പോട്ടർ' എന്ന് പേരിട്ടിരിക്കുന്ന ഈ പാർക്ക് പുസ്തക പരമ്പരയിലെയും സിനിമകളിലെയും സന്ദർഭങ്ങളിലേക്കും ലൊക്കേഷനുകളിലേക്കും ആരാധകരെ കൊണ്ടുപോകും. മിഡിൽ ഈസ്റ്റിൽ ആദ്യമായാണ് ഇത്തരമൊരു പാർക്ക് വരുന്നത്. ഇതോടെ വാർണർ ബ്രോസ് വേൾഡിലെ ആറാമത്തെ തീം പാർക്കായി ഹാരി പോട്ടർ മാറും. നിലവിൽ, ഗോതം സിറ്റി, കാർട്ടൂൺ ജംങ്ഷൻ, മെട്രോപോളിസ്, ബെഡ്റോക്, ഡൈനാമൈറ്റ് ഗൾച്ച് തുടങ്ങിയ പാർക്കുകളുണ്ട്. മാന്ത്രിക പരമ്പരയിലെയും ബ്ലോക്ക്ബസ്റ്റർ സിനിമയിലെയും അവിസ്മരണീയ നിമിഷങ്ങൾ പുനർനിർമ്മിക്കുന്ന വിസാർഡിങ് വേൾഡ് എല്ലാ പ്രായത്തിലുമുള്ള ആരാധകർക്ക് ആസ്വദിക്കാൻ കഴിയും. പാർക്കിന്‍റെ കൂടുതൽ വിശദാംശങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.