അവൻ ഒരു ജോലി ചെയ്തു, ആ ജോലിക്ക് ദൈവം അവന് കൂലി കൊടുക്കും; പ്രതികരിച്ച് ഉത്രയുടെ അമ്മ
ഉത്ര വധക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി സൂരജിനുള്ള ശിക്ഷ അഡീഷണൽ സെഷൻസ് കോടതി മറ്റന്നാൾ വിധിക്കാനിരിക്കേ ചെയ്ത ജോലിക്കുള്ള കൂലി ദൈവം കൊടുക്കുമെന്ന് ഉത്രയുടെ അമ്മ.
സൂരജിന് പരമാവധി ശിക്ഷ നൽകണം എന്നാണ് ഉത്രയുടെ കുടുംബം ആവശ്യപ്പെടുന്നത്. അപൂർവങ്ങളിൽ അപൂർവമായ കേസ് എന്ന പ്രൊസിക്യൂഷന്റെ വാദം കോടതി ശരിവെച്ചതായി അറിയുന്നു. വിചിത്രവും പൈശാചികവും ക്രൂരവും ദാരുണവുമായ കുറ്റകൃതമെന്നാണ് പ്രൊസിക്യൂഷൻ വാദിച്ചത്.