ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് പോര്‍ട്ടബിള്‍ വെന്‍റിലേറ്റര്‍ കൈമാറി.

ചാലക്കുടി:

ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് പോര്‍ട്ടബിള്‍ വെന്‍റിലേറ്റര്‍ കൈമാറി.

എം എല്‍ എ സനീഷ് കുമാര്‍ ജോസഫ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. എം എല്‍ എ കെയര്‍ പദ്ധതിയുടെ ഭാഗമായി ചാലക്കുടി ലയണ്‍സ് ക്ലബ്, മണപ്പുറം ഫൗണ്ടേഷന്‍, ചുങ്കത്ത് ജ്വല്ലറി എന്നിവയുടെ സഹായത്തോടെ അഞ്ചര ലക്ഷം രൂപ ചെലവിലുള്ള ഒരു പോര്‍ട്ടബിള്‍ വെന്‍റിലേറ്ററാണ് താലൂക്ക് ആശുപത്രിയിലേക്ക് നല്‍കിയത്. മണപ്പുറം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ നന്ദകുമാര്‍, ചുങ്കത്ത് ജ്വല്ലറി ഡയറക്ടര്‍ രഞ്ജിത്ത് പോള്‍, ഡിസ്റ്റിക് ഗവര്‍ണര്‍ സാജു പാത്താടന്‍ എന്നിവര്‍ ചേര്‍ന്ന് ആശുപത്രി സൂപ്രണ്ട് ഡോ എന്‍ എ ഷീജയ്ക്ക് പോര്‍ട്ടബിള്‍ വെന്‍റിലേറ്റര്‍ കൈമാറി.

ചാലക്കുടി ലയണ്‍സ് ക്ലബ് പ്രസിഡന്‍റ് സുനില്‍ ആന്‍റണി, സെക്രട്ടറി ഹാരിസ് ജെ മാളിയേക്കല്‍, മുനിസിപ്പാലിറ്റി ആരോഗ്യ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ വി പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Posts