തന്ന്യം പഞ്ചായത്ത് സാമൂഹ്യ ആരോഗ്യ കേന്ദ്രം തൃപ്രയാർ, ആരോഗ്യജാഗ്രത പകർച്ചവ്യാധി നിയന്ത്രണ പരിശീലനപരിപാടി സംഘടിപ്പിച്ചു
തന്ന്യം: പഞ്ചായത്ത് തല ഉദ്ഘാടന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രതി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെർപേഴ്സൺ ഷീജ സദാനന്ദന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ഹെൽത്ത് ഇൻസ്‌പെക്ടർ ദേവദാസ് സ്വാഗതം പറഞ്ഞു. ഡോ. നസിറ ആരോഗ്യജാഗ്രത പകർച്ചവ്യാധി നിയന്ത്രണ വിഷയാവതരണം നടത്തി. ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നും സുനിത, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സതി ജയചന്ദ്രൻ, വാർഡ് മെമ്പർമാരായ ഷൈനി ബാലകൃഷ്ണൻ, പ്രജിഷ, സനിത, ആന്റോ തൊറയൻ, സിജോ പുലിക്കോട്ടിൽ എന്നിവർ പങ്കെടുത്തു. പ്രമോദ് നന്ദി പറഞ്ഞു