ആശുപത്രി കോമ്പൗണ്ടിന് സമീപം നടത്തുന്ന പരിപാടികൾ രോഗീ സൗഹൃദമായിരിക്കണം: ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: ആശുപത്രി വളപ്പിൽ പരിപാടികൾ സംഘടിപ്പിക്കുന്നതിന് ആരോഗ്യവകുപ്പ് മാർഗനിർദേശം പുറപ്പെടുവിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ആശുപത്രി കോമ്പൗണ്ടിന് സമീപം പരിപാടികൾ നടത്തുമ്പോൾ ഉച്ചത്തിലുള്ള ശബ്ദമോ കരിമരുന്ന് പ്രയോഗമോ പാടില്ല. രോഗി സൗഹൃദമായിരിക്കണം. രോഗികൾ, കുട്ടികൾ, ഗർഭിണികൾ എന്നിവരെ ഒരു തരത്തിലും ശല്യപ്പെടുത്തുന്ന രീതിയിൽ അസ്വസ്ഥതകള്‍ ഉണ്ടാക്കാന്‍ പാടില്ല. ആശുപത്രികളിലെ പൊതുവായ അന്തരീക്ഷം രോഗിസൗഹൃദമായി നിലനിർത്തുന്നുവെന്ന് ഉറപ്പാക്കുന്നതിൽ എല്ലാവരും ശ്രദ്ധ കേന്ദ്രീകരിക്കണം. രോഗികൾക്കോ കൂട്ടിരിപ്പുകാർക്കോ ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ആശുപത്രി അധികൃതർ പ്രത്യേകം ശ്രദ്ധിക്കണം. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായും അല്ലാതെയും ആശുപത്രിയിൽ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ സർക്കുലറിലെ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

Related Posts