നിപയ്‌ക്കെതിരെ ജാഗ്രത വേണം; വവ്വാലുകളുടെ പ്രജനന കാലം; ആരോഗ്യമന്ത്രി വീണാ ജോർജ്
കോഴിക്കോട്: നിപ വൈറസിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. വവ്വാലുകളുടെ പ്രജനന കാലമായതിനാൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. വവ്വാലിൽ നിന്ന് തന്നെയാണോ രോഗം ബാധിച്ചതെന്നതിനെക്കുറിച്ച് ഇപ്പോഴും പഠനം നടത്തി വരികയാണ്. പക്ഷെ മരണ നിരക്ക് ഏറ്റവും ഉയർന്ന പകർച്ച വ്യാധിയാണ് നിപ. അതിനാൽ ജാഗ്രത ആവശ്യമാണെന്ന് കോഴിക്കോട് ജെൻഡർ പാർക്കിൽ നിപ അനുഭവം പഠന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വീണ ജോർജ്.
നിപ പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിൽ മുൻ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ആരോഗ്യ വിഭാഗം അർപ്പണബോധത്തോടെ പ്രവർത്തിച്ചെന്നും നഴ്സ് ലിനിയുടെ മരണം നമ്മെ വേദനിപ്പിക്കുന്നതാണെന്നും വീണ ജോർജ് ശിൽപശാലയിൽ പറഞ്ഞു. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാ ജില്ലകളിലും നിരീക്ഷണം ശക്തമാക്കാന്‍ ഇന്നലെ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു. നിപ ലക്ഷണങ്ങളുമായി വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും. കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് നിപ വൈറസ് മുമ്പ് റിപ്പോർട്ട് ചെയ്തതെങ്കിലും മറ്റ് ജില്ലകളിലും ശ്രദ്ധിക്കാന്‍ പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2018 ലാണ് സംസ്ഥാനത്ത് ആദ്യമായി നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അന്ന് 18 പേര്‍ നിപ ബാധിച്ച് മരിച്ചു