പക്വത 25 വയസ്സിലേ വരൂ, ഹോസ്റ്റല്‍ ടൂറിസ്റ്റ് ഹോമല്ല; വിചിത്രമായ വാദങ്ങളുമായി ആരോഗ്യ സർവകലാശാല

കൊച്ചി: ഹോസ്റ്റലുകൾ രാത്രിജീവിതത്തിനുള്ള ടൂറിസ്റ്റ് ഹോമുകളല്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് ആരോഗ്യ സർവകലാശാല. 25 വയസിലാണ് ആളുകള്‍ക്ക് പക്വത വരുന്നതെന്നും അതിന് മുമ്പ് പറയുന്നതൊന്നും അംഗീകരിക്കാനാവില്ലെന്നും സര്‍വകലാശാല ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ഹോസ്റ്റലിലെ രാത്രികാല നിയന്ത്രണങ്ങൾക്കെതിരെ കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. രാത്രി 9.30 ന് ശേഷം പെൺകുട്ടികളെ ഹോസ്റ്റലിൽ പ്രവേശിക്കാൻ അനുവദിക്കുന്നില്ലെന്നായിരുന്നു പരാതി. ഈ പ്രതിഷേധത്തിനെതിരെയാണ് വിചിത്രമായ വാദങ്ങളുമായി ആരോഗ്യ സർവകലാശാല കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര പഠനങ്ങളുടെ അടിസ്ഥാനത്തിൽ, ഒരു വ്യക്തിക്ക് 25 വയസ്സിൽ പൂർണ്ണ പക്വത കൈവരിക്കുമെന്നും അതിനുമുമ്പ് അവർ എടുക്കുന്ന ഏത് തീരുമാനങ്ങളും മാര്‍ഗ നിര്‍ദേശത്തിനു വിധേയമാണെന്നും സർവകലാശാല സത്യവാങ്മൂലത്തിൽ പറയുന്നു.

Related Posts