കൊവിഡ് രോഗമുക്തി നേടിയവരിൽ ഹൃദയാഘാതം കൂടുന്നു; പഠിക്കാൻ ഐസിഎംആർ

ന്യൂഡൽഹി: കൊവിഡ് രോഗമുക്തി നേടിയവരിൽ ഹൃദയാഘാതം വർദ്ധിക്കുന്നത് പഠിക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). കൊവിഡ് ഹൃദ്രോഗത്തിന് കാരണമാകുന്നുവെന്ന പഠന റിപ്പോർട്ടുകളുടെയും രാജ്യത്ത് 50 വയസിന് താഴെയുള്ളവരിൽ അപ്രതീക്ഷിത ഹൃദയാഘാത മരണങ്ങളുടെ എണ്ണം വർധിച്ച് വരുന്നതിൻ്റെയും അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്‍റെ ഇടപെടൽ. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പ്രചരിക്കുന്ന വാർത്തകൾ ജനങ്ങളിൽ പരിഭ്രാന്തി പരത്തുകയാണ്. കൊവിഡിന് ശേഷം കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഹൃദയാഘാത മരണങ്ങളുടെ എണ്ണം 50,000 കവിഞ്ഞു. ശാസ്ത്രീയ പഠനത്തിലൂടെ ഈ സാഹചര്യത്തിന് ഉത്തരം കണ്ടെത്തി ആവശ്യമെങ്കിൽ നടപടിയെടുക്കുകയാണ് ഐസിഎംആറിന്‍റെ ലക്ഷ്യം.

Related Posts