മരിയുപോളിൽ കനത്ത ബോംബാക്രമണം; നഗരം നരകഭൂമിയായെന്ന് ഹ്യൂമൺ റൈറ്റ്സ് വാച്ച്

റഷ്യൻ അധിനിവേശ സേനയുടെ കനത്ത ബോംബാക്രമണത്തിന് വിധേയമായി ഉക്രയ്നിലെ തുറമുഖ നഗരമായ മരിയുപോൾ. ഏതാണ്ട് ഒരു മാസം മുമ്പ് കീവ് ഉൾപ്പെടെയുള്ള തന്ത്രപ്രധാന നഗരങ്ങളിൽ റഷ്യൻ സേന ആക്രമണം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും കനത്ത ബോംബാക്രമണമാണ് തുറമുഖ നഗരം നേരിടുന്നതെന്ന് അധികൃതർ പറഞ്ഞു. ഇന്നലെ രണ്ട് "സൂപ്പർ പവർഫുൾ ബോംബുകൾ" മരിയുപോളിനെ പിടിച്ചു കുലുക്കിയതായി ബി ബി സി റിപ്പോർട്ട് ചെയ്തു.

200,000-ത്തിലധികം ആളുകൾ മരിയുപോളിൽ കുടുങ്ങിക്കിടക്കുകയാണ്. മൃതദേഹങ്ങളും തകർന്ന കെട്ടിടങ്ങളും നിറഞ്ഞ മരവിപ്പിക്കുന്ന നരകദൃശ്യമാണ് മരിയുപോളിൽ എവിടെയും കാണുന്നതെന്ന് ഹ്യൂമൺ റൈറ്റ്സ് വാച്ച് പ്രസ്താവനയിൽ പറഞ്ഞു.

അതിനിടെ, മധ്യസ്ഥ ശ്രമത്തിന് ഉക്രേനിയൻ പ്രസിഡണ്ട് വ്ലാദിമിർ സെലൻസ്കി മാർപ്പാപ്പയുടെ സഹായം തേടിയിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കാനുള്ള നേരിട്ടുള്ള ചർച്ചകൾക്ക് റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുതിൻ സമ്മതിച്ചാൽ കിഴക്കൻ പ്രദേശങ്ങളായ ഡോൺബാസും ക്രിമിയൻ ഉപദ്വീപും ഉൾപ്പെടെ എല്ലാ പ്രശ്‌നങ്ങളിലും ചർച്ചകൾക്ക് തയ്യാറാണെന്നാണ് സെലൻസ്‌കിയുടെ പുതിയ നിലപാട്.

Related Posts