കനത്ത മഴ; സംസ്ഥാനത്ത് 102 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് 102 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 2368 പേരെ വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു. 27 വീടുകൾ പൂർണമായും തകർന്നു. 126 വീടുകൾ ഭാഗികമായി തകർന്നു. എറണാകുളം ജില്ലയിൽ 18 ക്യാമ്പുകളിലായി 199 കുടുംബങ്ങളാണുള്ളത്. കോട്ടയം ജില്ലയിൽ 28 ക്യാമ്പുകളും പത്തനംതിട്ട ജില്ലയിൽ 25 ക്യാമ്പുകളും തുറന്നിട്ടുണ്ട്. തൃശൂർ ജില്ലയിലെ 32 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 1268 പേരെ മാറ്റിപ്പാർപ്പിച്ചു. സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 10 ജില്ലകളിൽ റെഡ് അലർട്ടും നാലു ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.