നാളെ മുതൽ മഴ കനക്കും; ഇന്ന് 3 ജില്ലകളിൽ യെല്ലോ അലേർട്ട്
കൊച്ചി: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. നാളെ മുതൽ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. നാളെ ആറ് ജില്ലകളിലും അടുത്ത ദിവസം 11 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മുതൽ രണ്ട് ദിവസത്തേക്ക് മത്സ്യബന്ധനവും നിരോധിച്ചിട്ടുണ്ട്. ലക്ഷദ്വീപിനും തെക്കുകിഴക്കൻ അറബിക്കടലിനും സമീപമുള്ള ചുഴലിക്കാറ്റും മഹാരാഷ്ട്ര, ബംഗാൾ ഉൾക്കടൽ വരെ നീളുന്ന ന്യൂനമർദ്ദ പ്രദേശങ്ങളുമാണ് മഴയ്ക്ക് കാരണം.