ബെംഗളൂരുവിൽ കനത്ത മഴ, വെള്ളപ്പൊക്കം; യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

ബെംഗളൂരു: ബുധനാഴ്ച വൈകുന്നേരമുണ്ടായ കനത്ത മഴയിൽ ബെംഗളൂരു നഗരത്തിൽ വെള്ളപ്പൊക്കം. ബെല്ലൻഡൂരിലെ ഐടി സോൺ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വെള്ളം കയറി. നഗരത്തിന്‍റെ വടക്ക് ഭാഗത്തുള്ള രാജമഹൽ ഗുട്ടഹള്ളിയിൽ 59 മില്ലീമീറ്റർ മഴ രേഖപ്പെടുത്തിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് ദിവസത്തേക്ക് നഗരത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മാൻഹോളുകളിലേക്കും ബേസ്മെന്‍റ് പാർക്കിംഗ് സ്ഥലങ്ങളിലേക്കും വെള്ളം ഒഴുകുന്നതിന്‍റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ സമയമായ രാത്രി 7.30 ഓടെയാണ് മഴ പെയ്തത്. കഴിഞ്ഞ മാസവും മൂന്ന് ദിവസം തുടർച്ചയായി പെയ്ത മഴയെ തുടർന്ന് അപ്രതീക്ഷിതമായി ഇവിടെ വെള്ളപ്പൊക്കമുണ്ടായി. വിദ്യാലയങ്ങൾ അടച്ചു. പല കമ്പനികളും ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം എടുക്കാൻ അനുവദിച്ചിട്ടുണ്ട്.

Related Posts