ബി ജെ പി നാട്ടിക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ,പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായയുടെ ബലിദാനദിനാചരണവും അഡ്വ. രഞ്ജിത് ശ്രീനിവാസൻ്റെ അനുസ്മരണവും നടത്തി
തൃശൂർ: തൃപ്രയാറിൽ നടന്ന മണ്ഡലംതല ഉദ്ഘാടനം ബി ജെ പി സംസ്ഥാന വാക്താവ് ടി പി സിന്ധുമോൾ നിർവഹിച്ചു. ഏകാത്മ മാനവ ദർശനത്തിലൂടെ ദീനദയാൽ ഉപാദ്ധ്യായ വിഭാവനം ചെയ്ത പദ്ധതികളാണ് നരേന്ദ്രമോദി സർക്കാർ ഗ്രാമീണ ഭാരതത്തിൻ്റെ ഉയർത്തെഴുന്നേല്പിനായി നടപ്പിലാക്കി കൊണ്ടിരിക്കുന്നത് എന്ന് സിന്ധുമോൾ അനുസ്മരിച്ചു. ബി ജെ പി മണ്ഡലം പ്രസിഡണ്ട് ഇ പി ഹരീഷ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, ജന:സെക്രട്ടറി എ കെ ചന്ദ്രശേഖരൻ സ്വാഗതവും, പി കെ ബേബി നന്ദിയും പറഞ്ഞു. ബി ജെ പി ജില്ലാ ജന: സെക്രട്ടറി ജസ്റ്റിൻ ജേക്കബ് , മണ്ഡലം ജന: സെക്രട്ടറി സേവ്യൻ പള്ളത്ത് ,യുവമോർച്ച സംസ്ഥാന വൈ. പ്രസിഡണ്ട് ഷൈൻ നെടിയിരുപ്പിൽ, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡണ്ട് മുസ്തഫ,ഭഗീഷ് പൂരാടൻ, ലാൽ ഊണുങ്ങൽ, രശ്മി ഷിജോ, അംബിക ടീച്ചർ,ഗോകുൽ കരീപ്പിള്ളി,സുനിൽ ദത്ത്, ഭഗിനി സുനിൽ, സുധീർ കെ എസ് എന്നിവർ നേതൃത്വം നല്കി.