അരുണാചലിലെ ഹെലികോപ്റ്റർ അപകടം; അന്വേഷണം പ്രഖ്യാപിച്ച് സൈന്യം
ഇറ്റാനഗര്‍: അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് 5 സൈനികർ കൊല്ലപ്പെടാൻ കാരണം സാങ്കേതിക തകരാറെന്ന് കണ്ടെത്തൽ. ഹെലികോപ്റ്റര്‍ തകർന്ന് വീഴുന്നതിന് മുൻപ് പൈലറ്റ് അപായ സന്ദേശം അയച്ചിരുന്നു. സൈന്യത്തിന്റെ ആഭ്യന്തര അന്വേഷണത്തിൽ ഇക്കാര്യം വിശദമായി പരിശോധിക്കും. അപ്പർ സിയാംഗ് ജില്ലയിലെ സിഗ്ഗിങ് ഗ്രാമത്തിലെ വനമേഖലയിലാണ് ഇന്നലെ രാവിലെ പത്തേമുക്കാലോടെ അപകടം ഉണ്ടായത്. മലയാളിയായ കെ.വി. അശ്വിൻ ഉൾപ്പടെ കോപ്റ്ററിലുണ്ടായ അഞ്ച് സൈനികരും അപകടത്തിൽ കൊല്ലപ്പെടുകയായിരുന്നു.