ഇടുക്കി സത്രം എയര്‍ സ്ട്രിപ്പില്‍ ഹെലികോപ്റ്റര്‍ ഇറങ്ങി, വ്യോമസേനയുടെ പരിശോധന
തൊടുപുഴ: ഇടുക്കി സത്രം എന്‍സിസി എയര്‍ സ്ട്രിപ്പില്‍ വ്യോമസേന ഹെലികോപ്റ്റര്‍ ഇറക്കി. പ്രകൃതിദുരന്തങ്ങളുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിന് എയര്‍ സ്ട്രിപ് പ്രയോജനപ്പെടുത്താന്‍ കഴിയുമോ എന്ന് അറിയുന്നതിന് വേണ്ടി പരിശോധനയുടെ ഭാഗമായാണ് ഹെലികോപ്റ്റര്‍ ഇറക്കിയത്.
കോയമ്പത്തൂര്‍ സുലൂരില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ വ്യോമസേനാ സംഘം ഇന്നലെ രാവിലെ 11ന് ഇടുക്കിയിലേക്ക് തിരിച്ചു. എയര്‍ സ്ട്രിപ്പിനു ചുറ്റും മൂന്നുതവണ നിരീക്ഷണപ്പറക്കല്‍ നടത്തിയ ശേഷമാണു ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തത്.