ഹെല്പ് ആന്റ് ഡ്രിങ്കിന്റെ 2021 വർഷത്തെ കാരുണ്യ കർമ്മ പരിപാടിക്ക്‌ ബഹ്‌റൈനിൽ തുടക്കം.

ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറവും ബഹ്‌റൈൻ കേരള സോഷ്യൽ ഫോറവും കടുത്തചൂടിൽ തൊഴിലിടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഭക്ഷണ പാനീയങ്ങൾ വിതരണം ചെയ്യും.

ബഹ്‌റൈൻ:

ഗൾഫിലെ കനത്ത വേനലിൽ നിർമ്മാണ മേഖലയിലെ തൊഴിലാളികൾക്ക് കഴിഞ്ഞ ആറ് വർഷമായ ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറവും ബഹ്‌റൈൻ കേരള സോഷ്യൽ ഫോറവും സംയുക്തമായി നൽകി വരുന്ന സൗജന്യ ദാഹ ജല പഴവർഗ വിതരണ പരിപാടിയായ ഹെല്പ് ആന്റ് ഡ്രിങ്ക്ന്റെ 2021 വർഷത്തെ കാരുണ്യ കർമ്മ പരിപാടിക്ക്‌ ബഹ്‌റൈൻ ഫിനാൻഷ്യൽ ഹാർബർ പരിസരത്തെ കൺസ്ട്രക്ഷൻ സൈറ്റിൽ തുടക്കം കുറിച്ചു. ബി എം ബി എഫ് ജനറൽ സെക്രട്ടറിയും ബി കെ എസ് എഫ് രക്ഷധികാരിയുമായ ബഷീർ അമ്പലായി ഉദ്ഘാടനം ചെയ്തു. കൺവീനർ നുബിൻ ആലപ്പുഴ ജോ. കൺവീനർ മൻസൂർ കണ്ണൂർ, കാസിം പാടത്തകായിൽ, അൻവർ കണ്ണൂർ, മൊയ്തീൻ പയ്യോളി, സലീം നമ്പ്ര, നജീബ് കണ്ണൂർ, സാദത്ത് കരിപ്പാക്കുളം എന്നിവർ നേതൃത്വം നൽകി. കടുത്തചൂടിൽ തൊഴിലിടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഭക്ഷണ പാനീയങ്ങൾ വിതരണം ചെയ്യുന്ന സേവന പദ്ധതി തൊഴിലാളികളുടെ ആരോഗ്യ ക്ഷേമത്തിന് പ്രത്യേക പരിഗണന നൽകികൊണ്ടാണ് ആവിഷ്കരിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി പ്രവർത്തകർ സൈറ്റുകളിൽ നേരിട്ടെത്തി പഴ വർഗ്ഗങ്ങളും കുടിവെള്ളവും തൊഴിലാളികൾക്ക് വിതരണം ചെയ്യും . കഴിഞ്ഞ നാളുകളിൽ ഈ പദ്ധതിക്ക് പിന്തുണ നൽകിയവരോട് പ്രത്യേക നന്ദി അറിയിക്കുന്നതായും ബഷീർ അമ്പലായി പറഞ്ഞു.

Related Posts