വയോജന ക്ഷേമസമിതി ചാരിറ്റബിൾ സൊസൈറ്റി തൃപ്രയാറും, മണപ്പുറം ഫൗണ്ടേഷനും സംയുക്തമായി സഹായധനം വിതരണം ചെയ്തു

നാട്ടിക മണപ്പുറത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാനിദ്ധ്യമായ വയോജനക്ഷേമ സമിതി ചാരിറ്റബിൾ സൊസൈറ്റി തൃപ്രയാറും, മണപ്പുറം ഫൗണ്ടേഷനും സംയുക്തമായി തളിക്കുളം, നാട്ടിക, വലപ്പാട് പഞ്ചായത്തുകളിലെ കൊവിഡ്' ബാധിച്ച് മരിച്ച 15 കുടുംബങ്ങളിലെ അനാഥരായവരുടെ ആശ്രിതർക്ക് പതിനായിരം രൂപ ധനസഹായ വിതരണം നടത്തി. ചടങ്ങിൽ അമ്പതോളം വയോജനങ്ങളെ ആദരിക്കുകയും ചെയ്തു . റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാതാപിതാക്കൾ ഉപേക്ഷിക്കപ്പെടുന്ന കാലത്ത് മാതൃകയാണ് നാട്ടിക മണപ്പുറം വയോജനക്ഷേമ സമിതിയെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ അഭിപ്രായപ്പെട്ടു.

പ്രേംലാൽ വലപ്പാട് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സമിതി സെക്രട്ടറി സജിന പർവ്വിൻ സ്വാഗതം പറഞ്ഞു. നാട്ടിക എംൽ എ - സി സി മുകുന്ദൻ, കൈപ്പമംഗലം എം എൽ എ ഇ ടി ടൈസൺ മാസ്റ്റർ, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, എ യു രഘുരാമൻ പണിക്കർ, മണപ്പുറം ഫൗണ്ടേഷൻ സി ഇ ഒ ജോർജി ഡി ദാസ്,ശിൽപ്പാ സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.

Related Posts