ജീവിതം പ്രതിസന്ധിയിലായ സുജാതയ്ക്ക് കരുണയുടെ കൈത്താങ്ങൊരുക്കി സ്നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റ് .

വലപ്പാട്:

ഏക മകളുടെ കിഡ്നി, അസുഖം ബാധിച്ച് നീക്കം ചെയ്യുകയും വീടിൻ്റെ ഏക ആശ്രയമായ മകൻ അപകടത്തിൽപ്പെടുകയും, തുടർച്ചയായി രണ്ട് തവണ ഹൃദയാഘാതം സംഭവിക്കുകയും, ചെയ്തതോടെ ജീവിതം ദുരിതത്തിലായ മാനങ്ങത്ത് സുജാതയ്ക്ക് സ്നേഹത്തണൽ പ്രവർത്തകർ കൈത്താങ്ങായി സഹായധനം കൈമാറി.മക്കളുടെ ചികിത്സയും, തൊഴിൽ നഷ്ടവും നിമിത്തം വലപ്പാട് കുരിശുപ്പള്ളിയിൽ വാടക കെട്ടിടത്തിൽ താമസിക്കുന്ന സുജാതയ്ക്ക് പത്ത് മാസമായി വാടക നല്കാൻ കഴിയാത്തതിനാൽ താമസ സ്ഥലം ഒഴിയാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ഉടമ.വിവാഹിതയായ മകളും രണ്ട് കുട്ടികളും സുജാതയോടൊപ്പമാണ് താമസം. രോഗബാധിതതായ മകളുടെ ഒരു കിഡ്നി നീക്കം ചെയ്തിരുന്നു. മകളുടെയും മക്കളുടേയും സംരക്ഷണച്ചുമതലയിൽ നിന്നും മകളുടെ ഭർത്താവ് ഒഴിഞ്ഞു മാറിയതും സുജാതയുടെ ദുരിതമേറ്റി.പണമില്ലാത്തതിനാൽ മകൻ്റെ ബൈപാസ് സർജറി നടത്താനാവാതെയിരിക്കയാണ് സുജാത..

ഈ സാഹചര്യത്തിലാണ് സുജാതയുടെ ജീവിത വിഷമത്തിൽ കൊച്ചു കൈ താങ്ങ് സ്നേഹത്തണൽ ഒരുക്കിയത്.

ട്രസ്റ്റ് പ്രസിഡണ്ട് വി.സി അബ്ദുൾ ഗഫൂർ അദ്ധ്യക്ഷനായ ചടങ്ങിൽ എം.എ സലിം, ജിഹാസ് വലപ്പാട്, രാജൻ പട്ടാട്ട്, അശോകൻ കണ്ണോത്ത്, ഷൺമുഖരാജ് , സുനിൽകുമാർ ഉള്ളാട്ടിൽ, ശ്രീജിത്ത് ടി.വി, സി.കെ. ബിജോയ്എന്നിവർ പങ്കെടുത്തു.

Related Posts