ഒല്ലൂരിൽ 'ഹെൽപ്പിങ് ഹാൻഡ്‌സിന്റെ' പഠന സഹായം.

ഓൺലൈൻ പഠനത്തിനായി ഇരുപത് മൊബൈൽ ഫോണുകൾ വിദ്യാർത്ഥികൾക്ക് കൈമാറി.

ഒല്ലൂർ: ഹെൽപ്പിങ് ഹാൻഡ്‌സിന്റെ "പഠനത്തിന് ഒരു കൈത്താങ്ങ്" എന്ന പദ്ധതിയുടെ ഭാഗമായി ഒല്ലൂരിലെ വിദ്യാർത്ഥികൾക്ക് അവരുടെ വീടുകളിലെത്തി പ്രവർത്തകർ മൊബൈൽ ഫോണുകൾ കൈമാറി. പദ്ധതിയുടെ വിതരണോദ്‌ഘാടനം ഹെൽപ്പിങ് ഹാൻഡ്‌സ് പ്രസിഡണ്ട് അഡ്വ. ഷാജി കോടങ്കണ്ടത്ത് ലൂർദ്ദ് സ്കൂളിലെ ഹെഡ്മിസ്ട്രസ്സ് കെ ആർ ഷീജക്ക് കൈമാറി നിർവ്വഹിച്ചു. സംഘടനാ പ്രവർത്തകർ, സുമേഷ് മാഷ് എന്നിവർ സന്നിഹിതരായിരുന്നു. മറ്റു മേഖലകളിലെ മൊബൈൽ ഫോൺ വിതരണത്തിന് കെ പി എൽദോസ്, രേഷ്മ സജീഷ്, മിനി റെജി, ജിനോ ടി സി, അഡ്വ. ടോജു ജെ നെല്ലിശ്ശേരി എന്നിവർ നേതൃത്വം നൽകി.

Related Posts