സര്‍വെയുടെ ഉദ്ദേശം മനസിലാക്കാന്‍ കഴിയുന്നില്ല; സില്‍വര്‍ ലൈന്‍ സര്‍വെയ്ക്ക് എതിരെ ഹൈക്കോടതി
കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന സര്‍വെയുടെ ഉദ്ദേശം മനസിലാക്കാന്‍ കഴിയുന്നില്ലെന്ന് ഹൈക്കോടതി. ഡിപിആറിന് മുന്‍പ് ശരിയായ സര്‍വെ നടത്തിയിരുന്നെങ്കില്‍ ഇപ്പോഴത്തെ സര്‍വെയുടെ ആവശ്യമില്ലായിരുന്നു. നിയമപരമല്ലാത്ത സര്‍വെ നിര്‍ത്തിവെക്കാന്‍ കോടതിയുടെ നിര്‍ദേശം. ഏതെങ്കിലും തരത്തിൽ നിയമപരമായി സര്‍വെ നടത്തുന്നതിനോട് ഹൈക്കോടതിയ്ക്ക് വിയോജിപ്പില്ല.
നിയമപരമല്ലാത്ത സര്‍വെ നടപടികള്‍ നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു. സര്‍വെയുമായി ബന്ധപ്പെട്ട് മറ്റൊരു ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാരിനെതിരെ ഹൈക്കോടതി രംഗത്ത് എത്തിയത്.
സര്‍വെയ്ക്ക് അധികാരമുണ്ടെന്ന് കരുതി എന്തെങ്കിലും ചെയ്യാമോ?. എന്നാല്‍ നിയമപരമല്ലാത്ത സര്‍വെ നടത്തുന്നതിനോട് യോജിക്കാനാവില്ല. ഡിപിആറിന് മുന്‍പെ സര്‍വെ നടത്തിയെങ്കില്‍ ഇത്തരം വീഴ്ചകള്‍ ഉണ്ടാകുമായിരുന്നില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
നേരത്തെ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ ആപ്പീല്‍ പോയിരുന്നു. അത് ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലിരിക്കെയാണ് സിംഗിള്‍ ബെഞ്ചിന്റെ പ്രതികരണം.