ഗവർണർക്കെതിരായ രാജ്ഭവൻ പ്രതിരോധത്തിന് തടസമില്ലെന്ന് കെ.സുരേന്ദ്രന്റെ ഹർജിയിൽ ഹൈക്കോടതി
കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എൽഡിഎഫ് സംഘടിപ്പിക്കുന്ന രാജ്ഭവൻ പ്രതിരോധ മാർച്ചിന് തടസമില്ലെന്ന് ഹൈക്കോടതി. രാജ്ഭവൻ പ്രതിരോധത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഹർജി നൽകിയ കെ സുരേന്ദ്രനെ വിമർശിച്ച ഹൈക്കോടതി സർക്കാർ ജീവനക്കാർ മാർച്ചിൽ പങ്കെടുക്കണമെന്ന ഉത്തരവ് എവിടെയെന്നും ചോദിച്ചു. മാർച്ചിൽ പങ്കെടുക്കുന്ന ജീവനക്കാർ ആരൊക്കയെന്ന് എങ്ങനെ അറിയാമെന്നും കോടതി ചോദിച്ചു. സർക്കാർ ജീവനക്കാർ സമരത്തിൽ പങ്കെടുക്കുന്നത് തടയണമെന്നാണ് ഹർജിയിലെ ആവശ്യം. സർക്കാർ ജീവനക്കാർ ഇത്തരം പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്നും ഹാജർ ഉറപ്പാക്കിയാണ് ജീവനക്കാരെ പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.