സംസ്ഥാനത്തിന്റെ പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധനം റദ്ദാക്കി ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് നോൺ-വോവൺ കാറ്റഗറി പ്ലാസ്റ്റിക്കുകൾ നിരോധിച്ച സർക്കാർ തീരുമാനം ഹൈക്കോടതി റദ്ദാക്കി. കേന്ദ്ര പ്ലാസ്റ്റിക് മാലിന്യ സംസ്കരണ നിയമപ്രകാരം നിരോധനം ഏർപ്പെടുത്താൻ സംസ്ഥാനത്തിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ജസ്റ്റിസ് എൻ നഗരേഷാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
നിരോധനത്തിനെതിരെ അങ്കമാലി സ്വദേശി ഡോ. തിരുമേനിയും മറ്റും നൽകിയ ഹർജികൾ അംഗീകരിച്ചാണ് ഉത്തരവ്. തുണിക്കടകളിലും മറ്റും ഉപയോഗിക്കുന്ന ക്യാരി ബാഗുകൾ ആണ് നോൺ-വോവൺ വിഭാഗത്തിലുള്ളത്.