സിവിക് ചന്ദ്രന്‍റെ മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയുടെ സ്റ്റേ
കൊച്ചി: ലൈംഗിക പീഡനക്കേസിൽ സിവിക് ചന്ദ്രന് നൽകിയ മുൻകൂർ ജാമ്യം കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. അതിജീവിതയുടെ അപ്പീൽ പരിഗണിച്ചാണ് കോടതി ഉത്തരവ്. കേസ് ഇനി പരിഗണിക്കുന്ന തിങ്കളാഴ്ച വരെ അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു. സിവിക് ചന്ദ്രനെതിരെ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന പരാതിയിലാണ് കോഴിക്കോട് സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ഈ ഉത്തരവില്‍ നിയമപരമായ പിഴവുകള്‍ അതിജീവിത അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സെക്ഷൻസ് കോടതി ഉത്തരവിലെ പരാമർശങ്ങൾ സ്ത്രീവിരുദ്ധവും സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾക്ക് വിരുദ്ധവുമാണെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മുൻകൂർ ജാമ്യത്തിന് കോടതി ഇടക്കാല സ്റ്റേ അനുവദിച്ചത്.